ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ച്ചയ്ക്കുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രിംകോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. അതേസമയം, ഹൈക്കോടതി തീരുമാനം വരുന്നതുവരെ ഫൈസല്‍ എം.പി സ്ഥാനത്ത് തുടരും.
ഉപതെരഞ്ഞെടുപ്പ് പാഴ്ചിലവിന് കാരണമാകുമെന്ന ന്യായം യുക്തിപരമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ തീരുമാനം.
കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്തുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഫൈസല്‍ എംപിയാണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ജനുവരി 25നാണ് ഹൈക്കോടതി സെഷന്‍സ് കോടതി വിധി സ്‌റ്റേ ചെയ്തത്.
Comments are closed for this post.