ന്യൂഡല്‍ഹി: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ സൈറസ് മിസ്ത്രിയെ പുനസ്ഥാപിച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തവിനെതിരേ ടാറ്റ നല്‍കിയ അപ്പീലിലാണ് വിധി.
2019 ഡിസംബറിലാണ് സൈറസ് മിസ്ത്രിയെ കമ്പനി ചെയര്‍മാനായി പുനസ്ഥാപിച്ച് ട്രിബ്യൂണല്‍ ഉത്തരവ് ഇറക്കിയത്. ഇതു ചോദ്യം ചെയ്ത് ടാറ്റ സണ്‍സ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
2016 ഒക്ടോബറിലാണ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. ഇതു പിന്നീട് ടാറ്റ ഗ്രൂപ്പും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും തമ്മിലുള്ള നിയമ യുദ്ധമായി മാറുകയായിരുന്നു. പദവിയില്‍നിന്നു നീക്കം ചെയ്തതിനെതിരേ മിസ്ത്രി നല്‍കിയ ഹര്‍ജിയില്‍ ട്രിബ്യൂണല്‍ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
Comments are closed for this post.