2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒമാനിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ അഞ്ചു വരെ അടച്ചിടാൻ നിർദേശം

മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് നിയന്ത്രണങ്ങൾ 

      മസ്‌കറ്റ്: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ. ഇതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാൻ നിർദേശം നൽകി. എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെഅടച്ചിടാനാണ് നിർദേശം. മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

     ഹോം ഡെലിവറി സേവനങ്ങൾക്ക് പുറമെ ടൂറിസം ഇൻസ്റ്റാളേഷനുകൾക്കുള്ളിലെ എല്ലാ റെസ്റ്റോറന്റുകളും കഫേകളും കഫറ്റീരിയകളും അടച്ചിടണമെന്ന് നിർദേശത്തിൽ ഉൾപ്പെടുന്നുണ്ട്. പെട്രോൾ സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവ നിരോധനത്തിൽ നിന്നൊഴിവാക്കി. അന്താരാഷ്ട്ര തലത്തിൽ പുതിയതും പരിവർത്തനം ചെയ്തതുമായ വകഭേദങ്ങളുടെ വ്യാപനം മൂലം മരണ കേസുകളുടെ എണ്ണം കുത്തനെ ഉയർന്നതായി കമ്മിറ്റി അവലോകനം ചെയ്‌തു. ആഭ്യന്തര തലത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആശുപത്രിയിലും മരണ കേസുകളിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണത്തിലും വർധനവ് കാണിക്കുന്നതായും വിലയിരുത്തി.

     കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം 1,32,459 ആയി ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.