2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സുപ്രഭാതം കോഡിനേറ്റര്‍ അബ്ദുസമദ് മുസ്‌ലിയാര്‍ വെട്ടിക്കാട്ടിരി അന്തരിച്ചു

   

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മഞ്ചേരി മേഖല സെക്രട്ടറിയും സുപ്രഭാതം മേഖലാ കോഡിനേറ്ററും സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ പാണ്ടിക്കാട് വെട്ടിക്കാട്ടിരി പതിയംപാറ അബ്ദുസമദ് മുസ്‌ലിയാര്‍(48) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം ജില്ലാ പരീക്ഷ ബോര്‍ഡ് ചെയര്‍മാനായ അദ്ദേഹം ഇന്ന് രാവിലെ മലപ്പുറം സുന്നീ മഹല്ലില്‍ മദ്‌റസാ പരീക്ഷാ ചോദ്യപേപ്പര്‍ വിതരണത്തിനു നേതൃത്വം നല്‍കിയിരുന്നു. അതിനു ശേഷം സേവനം ചെയ്യുന്ന മഞ്ചേരി ജാമിഅ ഇസ്ലാമായ്യയില്‍ എത്തിയ അദ്ദേഹത്തിനു നെഞ്ച് വേദന അനുഭവപ്പെടുകയും മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 11മണിയോടെ മരണപ്പെടുകയായിരുന്നു. ദീര്‍ഘകാലമായി സുപ്രഭാതം മഞ്ചേരി മേഖലാ കോഡിനേറ്ററായ അദ്ദേഹം സുപ്രഭാത്തിന്റെ വിജയത്തിനായി കര്‍മ്മ രംഗത്ത് സജീവമായിരുന്നു. ഇന്നലെ കോഴിക്കോട് സുപ്രഭാതം ഓഫിസില്‍ മേഖലാ കോഡിനേറ്റര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയും സുപ്രഭാതം കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കിയതിനുള്ള ഉപഹാരം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

പിതാവ് പരേതനായ ഉണ്ണീന്‍. മാതാവ്: ഫാത്തിമ.ഭാര്യ:ആയിഷ വെള്ളുവങ്ങാട്.മക്കള്‍: ഫര്‍ഹാന്‍, ഇര്‍ഫാന്‍, സറഫിയ്യ ബാനു, സഹദിയ്യ ബാനു.സഹോദരങ്ങള്‍: മുനീര്‍, ആസിയ, ആയിഷ, ജമീല, റംലത്, സഫിയ.

ഇന്നലെ നടന്ന സുപ്രഭാതം അനുമോദന ചടങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഈസ്റ്റ്‌ ജില്ലക്കുള്ള ഉപഹാരം സമദ് ഉസ്താദ് ജമാലുല്ലൈലി തങ്ങളിൽ നിന്നും ഏറ്റു വാങ്ങുന്നു

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.