2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുപ്രഭാതം-ട്രിനിറ്റി കണ്ണാശുപത്രി: സൗജന്യ നേത്രപരിശോധനാ-തിമിര നിര്‍ണയ ക്യാംപുകള്‍ക്ക് ഉജ്ജ്വല തുടക്കം

കുമരനെല്ലൂര്‍: മാധ്യമ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനായി ഒന്നിച്ചുനില്‍ക്കേï കാലഘട്ടമാണിതെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. സുപ്രഭാതം പാലക്കാട് എഡിഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുമരനെല്ലൂര്‍ ശാഖാ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ കുമരനെല്ലൂര്‍ നജാത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍, ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ തിമിര നിര്‍ണയ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

.

ഫാസിസ്റ്റ് മനോഭാവമുള്ള ആളുകളുടെയും സംഘടനകളുടെയും ഭീഷണിക്ക് വഴങ്ങേï അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്. അഭിപ്രായപ്രകടനത്തിന് തടയിട്ട് എതിര്‍ച്ചേരിയിലുള്ളവരെ അയല്‍ രാജ്യങ്ങളിലേക്ക് പറഞ്ഞയക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ ഇന്ന് അയല്‍ ഗ്രഹങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുവാനുള്ള തിരക്കിലാണ്. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണിവര്‍. ഇവര്‍ക്കെതിരേ ഒന്നിച്ചുനിന്ന് പൊരുതേï കാലഘട്ടമാണിതെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.
സുപ്രഭാതം ആര്‍.എം മുഹമ്മദുണ്ണി അധ്യക്ഷനായി. തൃത്താല പൊലിസ് ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ കെ. ഷമീര്‍ അലി, ജിജോ മോന്‍ മുഖ്യാതിഥികളായി. അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സുപ്രഭാതം മാര്‍ക്കറ്റിങ് അസിസ്റ്റന്റ് മാനേജര്‍ എ.എം യൂനുസ്, കപ്പൂര്‍ പഞ്ചായത്തംഗം അലി കുമരെനല്ലൂര്‍, പി.ജി വിമല്‍, മുഹമ്മദ് കുമ്പിടി, പി.കെ അബ്ദുല്‍ റഹീം സംസാരിച്ചു.

 

കെ. സാബിത്ത് സ്വാഗതവും പി.വി.എസ് ഷിഹാബ് ആലൂര്‍ നന്ദിയും പറഞ്ഞു. ജുനൈസ്, ഇജാസ്, ദില്‍ഷാദ്, സിറാജുല്‍ മുനീര്‍, ഫാദില്‍, മുഹമ്മദ് ഫവാസ്, ശുഹൈല്‍, സ്വാലിഹ്, ഇഷാം, ആഷിക്ക്, അല്‍ത്താഫ്, അജ്മല്‍, ബാസില്‍, അബില്‍ ഇത്വ്ഫാന്‍, ഫഹദ്, ശിഹാഹ് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News