
സുപ്രഭാതം ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് ലൈക്ക് ഒരുലക്ഷം കടന്നിരിക്കുന്നു. സാധാരണ ഓണ്‍ലൈന്‍ പത്രങ്ങളെ സംബന്ധിച്ച് ഒരു ലക്ഷം ലൈക്ക് ഉണ്ടാക്കി എടുക്കുക പ്രയാസമുള്ള കാര്യമല്ല. പണം കൊടുത്തും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയും ലൈക്ക് നേടിയെടുക്കാം. അങ്ങിനെ നാലും അഞ്ചും ലക്ഷം ലൈക്ക് നേടുന്ന സൈറ്റുകള്‍ ഉള്ളിടത്ത് സുപ്രഭാതത്തിന്റെ ഒരു ലക്ഷം ലൈക്കിനു വലിയ പ്രധാന്യം ഉണ്ട്.
കാരണം ഇപ്പോഴത്തെ ഒരു ലക്ഷം ലൈക്ക് യഥാര്‍ഥത്തില്‍ നമ്മോട് ഇഷ്ടമുള്ള ഒരു കൂട്ടം പേരുടെ സ്നേഹമാണ്. നമ്മോട് ഒപ്പം നില്ക്കുന്ന ലക്ഷംപേര്‍. അവരുടെ യഥാര്‍ഥ സ്നേഹത്തിന്റെ പ്രതിഫലം. അതായത് ഒരു രൂപപോലും, ഒരു വ്യാജ അക്കൗണ്ടു പോലും ലൈക്കിനു വേണ്ടി ഉപയോഗിച്ചില്ല എന്നതിന്റെ നേര്‍സാക്ഷ്യം.
നന്ദിയുണ്ട്,
ഈ ചെറിയ വലിയ സ്നേഹത്തിന്, വിമര്‍ശിച്ചും സന്തോഷിച്ചും വാര്‍ത്തകള്‍ക്കൊപ്പം ദേഷ്യപ്പെട്ടും ദുഖിച്ചും ഞങ്ങളോടൊപ്പം നിന്നതിന്, ഒരു ജനതയുടെ വികാരവും വിചാരവും കാക്കാന്‍ എന്നും കൂടെയുണ്ടായതിന്,
സ്നേഹത്തില്‍ ചാലിച്ച വലിയ നന്ദി
എഡിറ്റര്‍ ഇന്‍ ചാര്‍ജ്
Comments are closed for this post.