2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സുപ്രഭാതം പ്രചാരണ കാംപയിൻ: സഊദി നാഷണൽ തല പ്രചാരണത്തിന് ഗംഭീര തുടക്കം

ദമാം: സുപ്രഭാതം ദിനപത്രം പ്രചാരണ കാംപയിൻ സഊദിയിൽ സജീവമായി. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സെൻട്രൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രചരണം നടക്കുന്നത്. ഇതിനായി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണ സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി പ്രചരണം സജീവമാക്കാൻ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.


സഊദി നാഷണൽ തല ഉദ്ഘാടനം കിഴക്കൻ സഊദിയിലെ ദമാമിൽ നടന്നു. എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ആദ്യ വരിക്കാരനായി കെഎംസിസി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരിനെ ചേർത്ത് നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ഉദ്ഘാടനം ചെയ്തു.


ദേശീയ വൈസ് പ്രസിഡന്റ് അബ്ദുന്നാസ്വിർ ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയ മീഡിയ വിംഗ്, സുപ്രഭാതം പ്രചാരണ സമിതി ചെയർമാൻ അബ്ദുസ്സലാം കൂടരഞ്ഞി കാംപയിൻ വിശദീകരണം നടത്തി. മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ (മാധ്യമം), സുബൈർ ഉദിനൂർ (24 ന്യൂസ്‌), എന്നിവരും കെഎംസിസി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ, എസ് ഐ സി കിഴക്കൻ പ്രവിശ്യ ജനറൽ സിക്രട്ടറി മാഹിൻ വിഴിഞ്ഞം, എസ് സി സി നാഷണൽ ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ദമാം സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മൻസൂർ ഹുദവി, അൽ അഹ്‌സ കോ-ഓർഡിനേറ്റർ ഷൗക്കത്ത് ഫൈസി വയനാട് എന്നിവർ സംസാരിച്ചു.


ദേശീയ വർക്കിങ് സിക്രട്ടറി റാഫി ഹുദവി കൊരട്ടിക്കര സ്വാഗതവും ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സവാദ് ഫൈസി വർക്കല നന്ദിയും പറഞ്ഞു. ദമാം സെൻട്രൽ കമ്മിറ്റി ദഅവ വിംഗ് ചെയർമാൻ നൂറുദ്ധീൻ മുസ്‌ലിയാർ പ്രാർത്ഥനാ നിർവഹിച്ചു. ദമാം അൽമുന സ്കൂൾ അദ്ധ്യാപകൻ വി അബ്ദുൽ മജീദ് മാസ്റ്റർ അവതാരകനായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.