2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുപ്രഭാതം കാംപയിൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സുപ്രഭാതം കാംപയിന് തുടക്കമായി. വരിക്കാരെ ചേർക്കുന്നതിന്റെ ഉദ്ഘാടനം ഫ്ലൈ എക്സ്പ്രസ്സ്‌ എം ഡി സയ്യിദ് ജലീൽ തങ്ങളെ വാർഷിക വരിക്കാരനാക്കി ചേർത്ത് കൊണ്ട് എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ നിർവഹിച്ചു. എസ് ഐ സി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി, ട്രഷറർ അബൂബക്കർ ദാരിമി ആലമ്പാടി, മുസ്തഫ ഫൈസി ചേരൂർ, ഉസ്മാൻ എടത്തിൽ, മുഹമ്മദ്‌ കല്ലിങ്ങൽ, സിറാജ് വാഴക്കാട്, മുഹമ്മദ്‌ നിസാർ, ജാബിർ മേൽമുറി, റിയാസ് കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് വള്ളിക്കാപറ്റ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ മേഖല – ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ ജിദ്ദയിൽ നിന്നും പരമാവധി വരിക്കാരെ ചേർത്ത് സുപ്രഭാതം കാംപയിൻ വിജയിപ്പിക്കാൻ എസ് ഐ സി സെൻട്രൽ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.