2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സുപ്രഭാതം വരിക്കാരെ ചേര്‍ക്കല്‍ കാമ്പയിന്‍ ആഗസ്റ്റ് 25 വരെ നീട്ടി

കോഴിക്കോട് : സുപ്രഭാതം വരിക്കാരെ ചേര്‍ക്കല്‍ കാമ്പയിന്‍ ഓഗസ്റ്റ് 25 വരെ നീട്ടി. സംഘടനാ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തിയതി ദീര്‍ഘിപ്പിച്ചത്. 530 റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റികള്‍ മുഖേനയാണ് ഒമ്പതാം കാമ്പയിനും നടക്കുന്നത്. സമസ്തയുടെ കീഴ്ഘടകങ്ങളായ വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗസില്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല്‌ഫെഡറേഷന്‍,ജംഇയ്യത്തുല്‍ ഖുതുബാഹ്, എസ്.കെ.എസ്.എസ്.എഫ്, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഫത്തിശ്ശീന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍, സുന്നി ബാലവേദി , ലീഗല്‍ സെല്‍, പ്രവാസി സെല്‍ , സൗദി നാഷണല്‍ കമ്മിറ്റി.എന്നിവയും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.

എഡിറ്റര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,എം.എ ചേളാരി, കെ. മോയില്‍ കുട്ടി മാസ്റ്റര്‍,കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുസ്തഫ മുണ്ടുപാറ ചര്‍ച്ചയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.