2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുപ്രഭാതം’ ബഹ്റൈന്‍ തല കാംപയിന് തുടക്കമായി

ഉബൈദുല്ല റഹ്‌മാനി

മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാംപയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍,
അനസ് നാട്ടുകല്ലിനെ വരിചേർത്തി, പത്രത്തിന്റെ കോപ്പി നൽകിയാണ് കാംപയിന് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ചടങ്ങിൽ അഷ്റഫ് അൻവരി, വി.കെ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, മുസ്ഥഫ കളത്തിൽ,മുസ്ഥഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, മജീദ് ചോലക്കോട്, നവാസ് കൊല്ലം, ശജീർ മാഹി തുടങ്ങി കേന്ദ്രകമ്മിറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഇതോടനുബന്ധിച്ച് മനാമ സമസ്തയിൽനടന്ന യോഗത്തിൽ എസ്.എം. അബ്ദുൽ വാഹിദ്(ചെയർമാൻ), ഖാസിം റഹ് മാനി(കൺവീനർ), ശാഫി വേളം ( കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രചരസമിതിയും നിലവിൽ വന്നു. പ്രചരണ കാംപയിന്റെ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേര്‍ക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്‌തത്‌.


വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാട്ടില്‍ വരിക്കാരായവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പത്രം സ്പോണ്‍സര്‍ ചെയ്യിപ്പിക്കാനും ‘സ്നേഹ പൂർവ്വം സുപ്രഭാതം’ പദ്ധതി നടപ്പിലാക്കാനും തീരുമാനമുണ്ട്. സുപ്രഭാതം ഫോം വഴി വരിക്കാരുടെയും ഏജന്‍റുമാരുടെയും വിലാസം ശേഖരിച്ച് ഇവ ഓഫീസിലെത്തിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസ്തുത ഫോമും വിശദവിവരങ്ങളും ഏരിയാ ഭാരവാഹികള്‍ മുഖേനെ അതാതു പ്രദേശങ്ങളില്‍ വരിക്കാരാകുന്നവര്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍: +973 3400 7356 +973 3912 8941, +973 3953 3273


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.