
കൊച്ചി: സപ്ളൈകോ റമദാന് മെട്രോ ഫെയര്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജൂണ്‍ 23 വൈകീട്ട് 6.15ന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണമന്ത്രി പി തിലോത്തമന് അധ്യക്ഷനായ ചടങ്ങില്‍ വൈദ്യുതിദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആദ്യവില്പന നിര്‍വഹിക്കും.
ജൂണ്‍ 23 മുതല്‍ ജൂലൈ അഞ്ച് വരെയാണ് പുത്തരിക്കണ്ടം മൈതാനത്ത് സപ്ളൈകോ റമദാന് ഫെയര്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തിനു പുറമെ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും കൂടി ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ മെട്രോഫെയര്‍ സംഘടിപ്പിക്കുന്നുണ്ട്. മെട്രോഫെയറുകള് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് എട്ട് മണിവരെ പ്രവര്‍ത്തിക്കും.
കൂടാതെ സപ്ളൈകോയുടെ തെരഞ്ഞെടുക്കപ്പെട്ട 86 വില്പനശാലകള് കൂടി ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ ഞായറാഴ്ച ഉള്‍പ്പെടെ സപ്ളൈകോ റമദാന് ചന്തയായി മാറ്റും. ബിരിയാണി അരി അടക്കം റമദാന് വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങളും പച്ചക്കറിയും ന്യായവിലയ്ക്ക് സപ്ളൈകോ ഫെയറുകളില്‍ ലഭ്യമാകും.