കോഴിക്കോട്: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ ഇല്ലെങ്കിലും ‘ഇല്ല’ എന്നെഴുതരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം. എഴുതുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റീജ്യനല്‍ മാനേജര്‍ മുന്നറിയിപ്പ് നല്‍കി. വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സപ്ലൈകോ എം.ഡി ശ്രീരാം വെങ്കിട്ടരാമനാണ് ഔട്ട് ലെറ്റ് മാനേജര്‍ കെ.നിധിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
വിലവിവരപ്പട്ടികയില്‍ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തില്‍ എല്ലാത്തിനും നേരെ ഇല്ല എന്ന രേഖപ്പെടുത്തിയ ബോര്‍ഡ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. വിഷയം നിയമസഭയിലും ചര്‍ച്ചയായി. തുടര്‍ന്ന് ഭക്ഷ്യമന്ത്രി കോഴിക്കോട് അസിസ്റ്റന്റ് മേഖലാ മാനേജരോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ വാദം ശരിവെക്കുന്നതാണ് ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട്. പാളയം ഔട്ട്‌ലെറ്റിലെ പഞ്ചസാര, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക് തുടങ്ങിയവ വില്‍പനക്ക് യോഗ്യമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. സാധനങ്ങള്‍ വില്‍പനക്ക് യോഗ്യമല്ലാത്തതിനാലാണ് ഇല്ല എന്ന് ബോര്‍ഡിലെഴുതിയതെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
Comments are closed for this post.