2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓണക്കിറ്റ് ഇന്ന് മുതല്‍ വേഗത്തില്‍ വിതരണം ചെയ്യും; സപ്ലൈക്കോ

തിരുവനന്തപുരം: ഓണക്കിറ്റിന്റെ വിതരണം ഇന്ന് മുതല്‍ വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. മില്‍മയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതിനാലാണ് കിറ്റ് പലയിടത്തും വിതരണം നടത്തുന്നതില്‍ കാലാതാമസം നേരിടേണ്ടി വന്നത്. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റിന്റെ പോലും വിതരണം നടത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനമായിരുന്നു സപ്ലൈക്കോ നേരത്തെ എടുത്തിട്ടുണ്ടായിരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന കിറ്റിലുണ്ടായിരിക്കുക. നേരത്തെ കോവിഡിന്റെ സാഹചര്യത്തില്‍ 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് വരെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്തിരുന്നു.

Contet Highlights:supplyco deliver onam kit quickly


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.