2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ടാറ്റ’ പറഞ്ഞ് കുതിച്ച്; നെക്‌സോണ്‍ ഇ.വി

‘ടാറ്റ’ പറഞ്ഞ് കുതിച്ച്; നെക്‌സോണ്‍ ഇ.വി

വീല്‍

വിനീഷ്

ഏകദേശം 55, 000 ത്തിനടുത്തുവരും ടാറ്റ ഇതുവരെ വിറ്റ നെക്‌സോണ്‍ എന്ന ഇലക്ട്രിക് കാറുകളുടെ എണ്ണം. രാജ്യത്തെ വാഹനവിപണിയിലെ മറ്റുകണക്കുകള്‍ പരിശോധിക്കുമ്പോള്‍ വലിയൊരു നമ്പര്‍ ആണിതെന്ന് പറയാനാവില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, ഇന്ത്യന്‍ വാഹന രംഗം എക്കാലവും ഓര്‍ക്കുന്ന ഒരു വിജയകഥയാവും ഇത്. നെക്‌സോണ്‍ ഇ.വിയുടെ ഉയരുന്ന സെയില്‍സ് ഗ്രാഫുകള്‍ നോക്കി ടാറ്റയ്ക്ക് അങ്ങനെ ചാരുകസേരയില്‍ ഇരിക്കാമായിരുന്നു. പക്ഷേ, കമ്പനി അങ്ങനെ ചെയ്തില്ല. ആവനാഴിലുള്ള അസ്ത്രം ഒന്നുകൂടി മൂര്‍ച്ചകൂട്ടി പുറത്തെടുത്തു. അതാണ് നെക്‌സോണ്‍ ഇ.വിയുടെ 2023 ലെ പുതിയ പതിപ്പ്. ഇവിടംകൊണ്ടൊന്നും തീരില്ല, പഞ്ച്, ഹാരിയര്‍, ആള്‍ട്രൂസ് എന്നിവയുടെല്ലാം ഇ.വി അവതാരങ്ങള്‍ താമസിയാതെ റോഡിലിറങ്ങുന്നുണ്ട്.

ഡിസൈനില്‍ നെക്‌സോണിന്റെ പരിഷ്‌കരിച്ച പെട്രോള്‍, ഡീസല്‍ മോഡലുകളുടേതിന് സമാനമാണ് പുതിയ ഇ.വിയും. മുന്‍ഭാഗത്ത് കണക്ടിങ് മോഡിലുള്ള ഒരു ഡേ ടൈം റണ്ണിങ് ലാപ് ആണ് ഇ.വിയിലെ എടുത്തു പറയാനുള്ള മാറ്റം. ബോണറ്റിന് താഴെയായി ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീണ്ടു കിടക്കുന്ന ഈ ലൈറ്റ് ഒരു ചാര്‍ജിങ് ഇന്‍ഡിക്കേറ്ററായും പ്രവര്‍ത്തിക്കും. ഫോണിലെ ആപ്പില്‍ കുത്തിക്കളിക്കാതെ വാഹനത്തിന്റെ മുന്‍വശം കാണുമ്പോള്‍ തന്നെ എത്ര ചാര്‍ജ് കയറിയെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഹാലൊജന്‍ ലൈറ്റുകളാണ് നെക്‌സോണിനെന് ഉള്ളതെന്ന പരാതിയും ഇനി വേണ്ട. ഹെഡ്‌ലൈറ്റും ഫോഗ് ലൈറ്റും ടെയില്‍ ലൈറ്റുമെല്ലാം എല്‍.ഇ.ഡിയിലേക്ക് മാറിയിട്ടുണ്ട്. ബാറ്ററിയ്ക്ക് ലോഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഈ മാറ്റം പക്ഷേ, ടാറ്റയ്‌ക്കെന്തേ നേരത്തെ തോന്നാതിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഉള്‍വശത്തെ കാഴ്ചകള്‍ പെട്രോള്‍ – ഡീസല്‍ മോഡലുകളെ അനുസ്മരിപ്പിക്കുന്നതായതിനാല്‍ പുതുതായി അധികമൊന്നും എടുത്തുപറയാനില്ല. റെയ്ഞ്ച് റോവറില്‍ നിന്ന് ആവേശം കൊണ്ട് കടമെടുത്ത സ്റ്റിയറിങ് വീല്‍ പുതിയ രീതിയില്‍ സ്റ്റിച്ച് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ സീറ്റ് ഫാബ്രികിന് ഗ്രേയും ഓഫ് വൈറ്റുമാണ് നല്‍കിയിരിക്കുന്നത്. ഡാഷില്‍ ഹാര്‍മാന്റെ 12.3 ഇഞ്ച് സ്‌ക്രീന്‍ വന്നിട്ടുണ്ടെങ്കിലും ടച്ച് റെസ്‌പോണ്‍സ് ഒരല്‍പ്പം വശപ്പിശകാണ്. ചെറിയൊരു ലാഗ് ഫീല്‍ ചെയ്യുന്നതായി പരാതി ഉയരുന്നുണ്ട്. പുതിയ നെക്‌സോണ്‍ ഇ.വിയില്‍ മോട്ടോര്‍ മാറിയിട്ടുണ്ട്. പുതിയ മോട്ടോറിന് 20 കിലോയോളം ഭാരം കുറവാണ്. മീഡിയം റേഞ്ച് (ങഞ), ലോങ് റേഞ്ച് (ഘഞ)എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ടാറ്റ നെക്സോണ്‍ ഇവി ഫെയ്സ് ലിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഇവ പ്രൈം, മാക്‌സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ങഞ പതിപ്പില്‍ 30സണവ ബാറ്ററി പായ്ക്കാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇത് ഒറ്റചാര്‍ജില്‍ 325 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 40.5സണവ ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഘഞ ഫുള്‍ ചാര്‍ജില്‍ 465 കിലോമീറ്റര്‍ റേഞ്ച് നല്‍കും. രണ്ട് വേരിയന്റുകള്‍ക്കും 12 കിലോമീറ്ററാണ് റേഞ്ച് വര്‍ധിച്ചത്. ടോര്‍ക്ക് 250 ചാല്‍ നിന്ന് 215 ചാ ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഉയര്‍ന്ന വേഗത 130 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്ററിലേക്ക് ഉയര്‍ന്നതിനാല്‍ പരിഭവം വേണ്ട. നിശബ്ദമായി റോഡില്‍ പറക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ സ്മൂത്ത്‌നസിനെക്കുറിച്ച് സംസാരിക്കുന്നത് അധികപ്രസംഗമാകുമെങ്കിലും പഴയതിനെ അപേക്ഷിച്ച് ഒന്നുകൂടി സ്മൂത്ത് ആണ് പുതിയ നെക്‌സോണ്‍ ഇ.വിയെന്ന് പറയാതിരിക്കാന്‍ വയ്യ. എന്‍ജിന്‍ മൗണ്ടിങ്ങിലടക്കം വരുത്തിയ മാറ്റങ്ങള്‍ ആണ് ഇതിന് സഹായകമായത്. ഇനി ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുന്നവരെ ഒന്ന് സഹായിക്കണമെന്ന് തോന്നിയാല്‍ അതിനും ഉണ്ട് വഴി. ചുരുക്കിപ്പറഞ്ഞാല്‍ ചക്രങ്ങളില്‍ ഓടുന്ന ഒരു പവര്‍ ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്ന പുതിയ നെക്‌സോണില്‍ മറ്റ് ഇ.വികള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. അധികമൊന്നും സാധ്യമല്ലെങ്കില്‍ കൂടി, ബാറ്ററി തീര്‍ന്ന് വഴിയില്‍ കിടക്കേണ്ടി വന്നാല്‍ വലിയ അനുഗ്രഹമാണിത്. ക്യാംപിങ്ങിലും മറ്റുംകോഫി മേക്കര്‍ പോലുള്ള ഉപകരണങ്ങളോ എമര്‍ജന്‍സി ലൈറ്റോ ഒക്കെചാര്‍ജ് ചെയ്യാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പഴയ മോഡലിന്റ അടിഭാഗത്ത് കുറേ ഓറഞ്ച് വയറുകള്‍ കാണാമായിരുന്നു. പുതിയ നെക്‌സോണില്‍ അത്തരം ബോറന്‍ കാഴ്ചകളൊന്നുമില്ല. രണ്ട് വേരിയന്റുകളിലും ഇപ്പോള്‍ 7.2 സണ ചാര്‍ജര്‍ ഒരു ഓപ്ഷനായി ലഭിക്കും. ങഞ വേരിയന്റിന് ഈ ചാര്‍ജര്‍ ഉപയോഗിച്ച് ഹോം ചാര്‍ജിങില്‍ 10-100 ശതമാനം വരെയാകാന്‍ 4.3 മണിക്കൂര്‍ എടുക്കും.

മീഡിയം റേഞ്ച് ബേസ് വേരിയന്റിന് ടാക്‌സും ഇന്‍ഷുറന്‍സും അടക്കം 16.16 ലക്ഷം രൂപയാണ് വരിക. ലോങ് റേഞ്ച് ടോപ്പ് എന്‍ഡ് മോഡലിന് 21.12 ലക്ഷവും വിലവരും. ടോപ്പ് എന്‍ഡ് മോഡലിന്, 21 ലക്ഷത്തിലധികം മുടക്കേണ്ടി വരുമെങ്കിലും ഒരു കാര്യം ഉറപ്പാണ് മറ്റ് ഇലക്ട്രിക് കാറുകളോട് ‘ടാറ്റ’ പറഞ്ഞ് നെക്‌സോണ്‍ ഇ.വി കുതിച്ചു പാഞ്ഞുകൊണ്ടേയിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.