റിയാദ്: സഊദിയിൽ വേനൽക്കാലം അവസാനിക്കാൻ 4 ദിവസങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ അഖീൽ. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെപ്തംബർ മാസത്തിന്റെ തുടക്കത്തോടെ രാജ്യത്ത് ശരത്കാലം ആരംഭിക്കുമെന്നും അൽ അഖീൽ പറഞ്ഞു.
സെപ്തംബർ അവസാനം വരെ താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും പരിവർത്തന കാലയളവിൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും, പ്രത്യേകിച്ച് മക്ക, മദീന, തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും കൊടുങ്കാറ്റിനും ഒപ്പം സജീവമായ പൊടിക്കാറ്റിനും സമീപ ദിവസങ്ങൾ സാക്ഷിയായിട്ടുണ്ട്.
Comments are closed for this post.