വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പിടിയിലായ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ഉണ്ണി ഒളിവിലിരിക്കെ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് പൊലിസ്. തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീഴുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. മദപുരം വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഉണ്ണി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഉണ്ണി. കസ്റ്റഡിയിലായ ഉണ്ണിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ നിന്നുമാണ് ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന സജീവിനെയും സനലിനേയും നേരത്തെ പൊലിസ് പിടികൂടിയിരുന്നു. രണ്ടാം പ്രതിയായ അന്‍സാറിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Comments are closed for this post.