അബുദാബി: കൊടും വേനൽച്ചൂടിന് അന്ത്യമാകുന്ന സൂചന നൽകി യുഎഇയുടെ പ്രിയനക്ഷത്രം സുഹൈൽ മാനത്തുദിച്ചു. അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ സെന്റർ പ്രകാരം 53 ദിവസം നീണ്ടുനിൽക്കുന്ന ‘സുഹൈൽ’ സീസണിന്റെ തുടക്കമാണ് ഈ നക്ഷത്രം അടയാളപ്പെടുത്തുന്നത്.
സുഹൈൽ നക്ഷത്രം വേനൽക്കാലത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ്. എന്നാൽ ഈ സമയത്ത് ചൂട് ഉടൻ കുറയുമെന്ന് അർത്ഥമില്ല. എന്നാൽ തണുപ്പ് കാലത്തേക്കുള്ള യാത്രയുടെ കാലമാണിത്. സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമായതിനാൽ, സുഹൈലിനെ കണ്ടെത്താൻ വളരെ എളുപ്പമാണ്.
ദുബൈ അസ്‌ട്രോണമി ഗ്രൂപ്പിന്റെ സിഇഒ ഹസൻ അൽ ഹരീരി പറയുന്നതനുസരിച്ച്, സുഹൈൽ നക്ഷത്രം സീസൺ മാറ്റത്തെ കൃത്യമായി സൂചിപ്പിക്കുന്നു. യുഎഇ വേനൽക്കാലത്ത് നിന്ന് ശരത്കാലത്തിലേക്ക് മാറുകയാണ്. ക്രമേണ, താപനില കുറയും – അദ്ദേഹം വ്യക്തമാക്കി.
പുരാതന കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം അവസാനിക്കുന്നതും ശരത്കാലം ആരംഭിക്കുന്നതും കണക്കാക്കിയിരുന്നത്. അറബ് രാജ്യങ്ങളിൽ മത്സ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.
Comments are closed for this post.