2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിമാനത്തില്‍ പ്രതിഷേധിച്ച കേസിന്റെ പേരില്‍ കുറച്ചല്ല അനുഭവിച്ചത്, കേസ് എഴുതിത്തള്ളാനുള്ള നീക്കം അനീതിയെന്നും പരാതിക്കാരന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മര്‍ദിച്ച കേസ് എഴുതിത്തള്ളാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാറില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരനായ ഫര്‍സീന്‍ മജീദ്. കേസിന്റെ പേരില്‍ കുറച്ചല്ല അനുഭവിച്ചത്. മാനസികമായും തളര്‍ത്തി.
അതുകൊണ്ടുതന്നെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പൊലിസ് കേസെടുക്കാന്‍ പോലും തയാറായന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദിന്റെയും ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാറിന്റെയും പരാതിയില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി പൊലിസ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തിരുവനന്തപുരം വലിയതുറ പൊലിസ് കണ്ണൂരിലെത്തി ഇരുവര്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് പൊലിസ് നടപടി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.