2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സെബിക്ക് 1500 കോടി രൂപ നല്‍കാമെന്ന് സുബ്രതാ റായ്; പരോള്‍ നീട്ടി

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ് (സെബി)ക്കു 1500 കോടി നല്‍കാമെന്നു സമ്മതിച്ചതോടെ സഹാറ മേധാവി സുബ്രതാ റോയിയുടെ പരോള്‍ നീട്ടിനല്‍കി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ജയിലിലായി പരോളിലിറങ്ങിയതായിരുന്നു സുബ്രതാ റോയി.

ജൂണ്‍ 15 നു മുമ്പ് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ അദ്ദേഹത്തിന് അനുവദിച്ചിരുന്ന പരോള്‍ ജൂണ്‍ 19 വരെ സുപ്രിം കോടതി നീട്ടിനല്‍കി.

അവധിക്കു മുന്‍പ് പണം നല്‍കിയില്ലെങ്കില്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ജൂണ്‍ 19 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.