2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

 

സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ മരണപ്പെട്ട എസ് ഐ സി നേതാവും സാമൂഹ്യ പ്രവർത്തകനുമായ പട്ടാമ്പി കൊപ്പം സ്വദേശി എം. സി സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കം നടത്തി. ഇന്നലെ രാത്രി ഇശാ നിസ്കാര ശേഷം റുവൈസ് മഖ്‌ബറയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിദ്ദക്കകത്തും പുറത്ത് നിന്നുമുള്ള നൂറുക്കണക്കിന് എസ് ഐ സി, കെഎംസിസി നേതാക്കളും പ്രവർത്തകരും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും പങ്കെടുത്തു.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന സുബൈർ ഹുദവി ഉറക്കിനിടെയാണ് മരണപ്പെട്ടത്. ഡൈനാമിക് ടെക്നോളജി സപ്ലൈ കമ്പനിയിൽ ഓഫീസ് മാനേജർ ആയിരുന്നു . എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി ഓഡിറ്റിംഗ് സമിതി കൺവീനർ ആയ സുബൈർ ഹുദവി വിഖായ ഹജ്ജ് വളന്റിയർ സേവന രംഗത്തും നേതൃത്വം നൽകിയിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിരുന്ന സുബൈർ ഹുദവിയുടെ ആകസ്മിക നിര്യാണം കുടുംബാംഗങ്ങളെപ്പോലെ സംഘടന പ്രവർത്തകർക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. മൃതദേഹം ഖബറടക്കം നടക്കുമ്പോൾ പലരും വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.

ഖബറടക്കവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കാൻ എസ് ഐ സിയുടെയും കെഎംസിസിയുടെയും നേതാക്കൾ മുൻകൈ എടുത്തു. എസ് ഐ സി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ ബാഖവി ഊരകം, സൽമാൻ ദാരിമി, അൻവർ ഫൈസി, സൈനുദ്ധീൻ ഫൈസി പൊന്മള, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, എം. എ കോയ മൂന്നിയൂർ, ഒ. കെ. എം മൗലവി, അബ്ദുല്ല ഫൈസി, അബ്ദുല്ല കുപ്പം, ഫൈസൽ ഹുദവി പട്ടാമ്പി ( ഖത്തർ ), മുനീർ ഫൈസി, ഫരീദ് ( മക്ക ), കെ എം സി സി ഭാരവാഹികളായ അഹ്‌മദ്‌ പാളയാട്ട്, അബൂബക്കർ അരിമ്പ്ര, സി. കെ റസാഖ്‌ മാസ്റ്റർ, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടക്കുളം, നസീർ വാവക്കുഞ്ഞു, നാസർ വെളിയംകോട്, മുഹമ്മദ്‌ കുട്ടി പാണ്ടിക്കാട്, സുബൈർ വട്ടോളി, ജിദ്ദ ഹാദിയ ഭാരവാഹികൾ, സുബൈർ ഹുദവിയുടെ സഹോദരൻ ജാബിർ ( ദുബായ്), പിതൃ സഹോദരൻ അബ്ദുല്ലത്തീഫ് (അബുദാബി), തുടങ്ങിയവരും മറ്റു ഗൾഫ് നാടുകളിലെ ബന്ധുക്കളും നാട്ടുകാരും ജിദ്ദയിലെ വിവിധ പ്രവാസി സംഘടന ഭാരവാഹികളും ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു. പരേതന്റെ മഗ്ഫിറത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ജിദ്ദ എസ് ഐ സി സെൻട്രൽ കമ്മിറ്റി ആഭ്യർത്ഥിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.