2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വിറ്റ്‌സര്‍ലാന്റില്‍ പഠിക്കാം; സാമ്പത്തിക ചെലവോര്‍ത്ത് വിഷമിക്കേണ്ട; വിദേശ വിദ്യാര്‍ഥികള്‍ക്കായിതാ സ്വിസ് ഗവണ്‍മെന്റ് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പുകള്‍

സ്വിറ്റ്‌സര്‍ലാന്റില്‍ പഠിക്കാം; സാമ്പത്തിക ചെലവോര്‍ത്ത് വിഷമിക്കേണ്ട; വിദേശ വിദ്യാര്‍ഥികള്‍ക്കായിതാ സ്വിസ് ഗവണ്‍മെന്റ് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പുകള്‍

അക്കാദമിക നിലവാരത്തിന്റെ കാര്യത്തിലും, ഉയര്‍ന്ന തൊഴില്‍ സാധ്യതകളുടെ കാര്യത്തിലും ലോകത്തില്‍ തന്നെ ഏറ്റവും മികവ് പുലര്‍ത്തുന്ന രാജ്യമാണ് സ്വിറ്റ്‌സ്വര്‍ലാന്റ്. ഉയര്‍ന്ന സാമ്പത്തിക ഭദ്രത തന്നെയാണ് സ്വിറ്റ്‌സ്വര്‍ലാന്റിനെ സാധ്യതകളുടെ ലോകമാക്കി തീര്‍ത്തത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നടക്കം ജോലിക്കും, പഠനത്തിനുമായി നിരവധിയാളുകള്‍ സ്വിറ്റ്‌സ്വര്‍ലാന്റിലേക്ക് കുടിയേറുന്നുണ്ട്.

സ്വിസ് പഠനം
യൂറോപ്പിലെ തന്നെ ഏറ്റവും ചെലവേറിയ നാടുകളിലൊന്നാണ് സ്വിറ്റ്‌സ്വര്‍ലാന്റ്. അതുകൊണ്ട് തന്നെ സ്വിസ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് വമ്പിച്ച സാമ്പത്തിക ബാധ്യത തയാണ് ഏല്‍ക്കേണ്ടി വരുന്നത്. അതേസമയം വിദേശ വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടാണ് സ്വിസ് സര്‍ക്കാര്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നത്.

സ്വിസ് ഗവണ്‍മെന്റ് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്

   

സ്വിറ്റ്‌സ്വര്‍ലാന്റില്‍ ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്വിസ് കോണ്‍ഫഡറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്, പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പ്, ആര്‍ട്ട് സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആനുകൂല്യം നല്‍കുന്നത്.

റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്
സ്വിസ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. സ്വിസ് കന്റോനല്‍ യൂണിവേഴ്‌സിറ്റികള്‍, അപ്ലൈഡ് സയന്‍സ് യൂണിവേഴ്‌സിറ്റികള്‍, ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പ്രതിമാസം 1920 സ്വിസ് ഫ്രാങ്ക് 36 മാസത്തേക്ക് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും. അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക.

പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പ്
സ്വിസ് യൂണിവേഴ്‌സിറ്റികളില്‍ പി.എച്ച്.ഡി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. സ്വിസ് കന്റോനല്‍ യൂണിവേഴ്‌സിറ്റികള്‍, ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്ന പി.എച്ച്.ഡി ഗവേഷകര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. 1988 ഡിസംബര്‍ 31 ശേഷം ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മാസ്റ്റര്‍ ബിരുദവുമുണ്ടായിരിക്കണം. പ്രതിമാസം 1920 സ്വിസ് ഫ്രാങ്ക് 36 മാസത്തേക്ക് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും. അക്കാദമിക നിലവാരത്തിന്റെയും, ഗവേഷണ വിഷയത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ആര്‍ട് സ്‌കോളര്‍ഷിപ്പ്
സ്വിറ്റ്‌സ്വര്‍ലാന്റിലെ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റികളില്‍ മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായുള്ള പദ്ധതിയാണിത്. വിദ്യാര്‍ഥികള്‍ 1988 ഡിസംബര്‍ 31ന് ശേഷം ജനിച്ചവരായിരിക്കണം. രണ്ടാം തവണ മാസ്റ്റേഴ്‌സ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ല. 1920 സ്വിസ് ഫ്രാങ് 21 മാസത്തേക്ക് ആനുകൂല്യമായി ലഭിക്കും.

കേവലം സാമ്പത്തിക സഹായം എന്നിതിനപ്പുറത്തേക്ക് ഗവേഷണ, അക്കാദമിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനായാണ് സ്‌കോളര്‍ഷിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.