2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുറഞ്ഞ ചെലവില്‍ കാനഡയില്‍ പഠിക്കാം; ഏറ്റവും കുറവ് ട്യൂഷന്‍ ഫീസുള്ള ആറ് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്

കുറഞ്ഞ ചെലവില്‍ കാനഡയില്‍ പഠിക്കാം; ഏറ്റവും കുറവ് ട്യൂഷന്‍ ഫീസുള്ള ആറ് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്

വിദേശ രാജ്യങ്ങളില്‍ ഉപരിപഠന ലക്ഷ്യം വെക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് കാനഡ. റിപ്പോര്‍ട്ട് പ്രകാരം 3 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കനേഡിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇതിനോടകം എന്റോള്‍ ചെയ്തിട്ടുള്ളത്. പഠനത്തിന് മാത്രമല്ല ജോലിക്കായും വലിയൊരു വിഭാഗം ഇന്ത്യക്കാരും കാനഡയിലേക് കുടിയേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായും ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു.

എന്നാല്‍ മാറി വരുന്ന ലോക സാഹചര്യങ്ങളില്‍ കനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തിക ചെലവ്. വിസ, യാത്ര, അഡ്മിഷന്‍, താമസം എന്നിവക്കായി ലക്ഷങ്ങള്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്യേണ്ടതായും വരും. ഈയവസരത്തിലാണ് കുറഞ്ഞ പഠന ചെലവുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കേണ്ട ആവശ്യകത. അത്തരത്തില്‍ താരതമ്യേന കുറഞ്ഞ പഠനച്ചെലവുള്ള കനേഡിയന്‍ യൂണിവേഴ്‌സിറ്റികളെ പരിചയപ്പെടുത്തുകയാണ് ഇവിടം.

   

യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട
കാനഡയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട. റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കും, പ്ലേസ്‌മെന്റുകള്‍ക്കും, ജോലി സാധ്യതകള്‍ക്കും പേരുകേട്ട ഇടമാണിത്. അതേസമയം താരതമ്യേന കുറഞ്ഞ ചിലവുകളുള്ള സ്ഥാപനം കൂടിയാണിത്. ശരാശരി ട്യൂഷന്‍ ഫീ 1300 മുതല്‍ 4950 കനേഡിയന്‍ ഡോളറാണ് പ്രതിവര്‍ഷം ആവശ്യമായി വരുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്തേണ്‍ ബ്രിട്ടീഷ് കൊളംബിയ
മക് ലീന്‍ മാഗസിന്റെ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇടംപിടിച്ച സ്ഥാപനമാണിത്. ഏറ്റവും കുറഞ്ഞ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാവുന്ന കനേഡിയന്‍ സ്ഥാപനങ്ങളിലും ആദ്യ റാങ്കിങ്ങില്‍ തന്നെ ഈ സര്‍വ്വകലാശാലയുണ്ട്. 11000- 25810 കനേഡിയന്‍ ഡോളറിനിടയിലാണ് പ്രതിവര്‍ഷ ട്യൂഷന്‍ ഫീ.

യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗ്
ഗവേഷണം, അക്കാദമിക്‌സ്, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനമാണിത്. താങ്ങാവുന്ന അക്കാദമിക ചെലവുകളാണ് സ്ഥാപനത്തിന്റെ പ്രധാന പ്രത്യേകത. കുറഞ്ഞ ചെലവില്‍ മികച്ച പഠനാന്തരീക്ഷമൊരുക്കുന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗ് വേറിട്ട് നില്‍ക്കുന്നു. 10240 – 26850 കനേഡിയന്‍ ഡോളറിനുള്ളില്‍ പ്രതിവര്‍ഷം ട്യൂഷന്‍ ഫീയായി അടക്കേണ്ടി വരും.

യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ
ലോകത്താകമാനമുള്ള 40,000 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് തലസ്ഥാന നഗരിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ പ്രോഗ്രാമുകള്‍ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. 24,970 – 77,520 കനേഡിയന്‍ ഡോളര്‍ വരെയാണ് പ്രതിവര്‍ഷ ട്യൂഷന്‍ ഫീയായി കണക്കാക്കുന്നത്.

ബ്രാന്‍ഡന്‍ യൂണിവേഴ്‌സിറ്റി
മാനിട്ടോബയില്‍ സ്ഥിതി ചെയ്യുന്ന ബ്രന്‍ഡന്‍ യൂണിവേഴ്‌സിറ്റിയാണ് ലിസ്റ്റില്‍ അടുത്തത്. കുറഞ്ഞ ജീവിതച്ചെലവുള്ള താരതമ്യേന ചെറിയ വിദ്യാഭ്യാസ സ്ഥാപനമാണിത്. യു.ജി, പി.ജി, ഡിപ്ലോമ കോഴ്‌സുകളിലായി വിവിധ പ്രോഗ്രാമുകള്‍ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. 5580- 5730 വരെയാണ് പ്രതിവര്‍ഷ ട്യൂഷന്‍ ഫീ.

സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റി
150 രാജ്യങ്ങളില്‍ നിന്നായി 30,000 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപമാണിത്. താങ്ങാവുന്ന ചെലവുകളുള്ള കനേഡിയന്‍ സ്ഥാപനങ്ങളിലൊന്നാണിത്. ഗവേഷണ പഠനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണിവിടം. 6000 മുതല്‍ 57000 കനേഡിയന്‍ ഡോളറിനുള്ളിലാണ് പ്രതിവര്‍ഷ ട്യൂഷന്‍ ഫീ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.