2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ പഠനം സ്‌കോളര്‍ഷിപ്പോടെ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ പ്രോഗ്രാമുകള്‍ പരിചയപ്പെടാം

വിദേശ പഠനം സ്‌കോളര്‍ഷിപ്പോടെ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ പ്രോഗ്രാമുകള്‍ പരിചയപ്പെടാം

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. നമ്മുടെ നാട്ടില്‍ വ്യത്യസ്തമായ ജീവിത രീതിയും, പഠനാന്തരീക്ഷവും, ഭൗതിക സാഹചര്യങ്ങളുമായത് കൊണ്ടുതന്നെ വമ്പിച്ച സാമ്പത്തിക ചെലവ് തന്നെ നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പഠത്തിനും, താമസത്തിനും, ഭക്ഷണത്തിനും, യാത്രക്കുമായി ഭീമമായ തുക പലരും ചെലവഴിക്കേണ്ടതായി വരുന്നു. ഈ പ്രതിസന്ധി പരിഹരിക്കന്നതിനായാണ് വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പുകളുടെ സഹായം തേടുന്നത്.

പല വിദേശ രാജ്യങ്ങളും, യൂണിവേഴ്‌സിറ്റികളും, സ്വകാര്യ സംഘടനകളുമൊക്കെ തങ്ങളുടെ രാജ്യത്തേക്ക് പഠനത്തിനായി വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ അനുവദിച്ച് നല്‍കാറുണ്ട്. അക്കാദമിക മികവിന്റെയും, സാമ്പത്തിക സ്ഥിതിയുടെയും, പഠന നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവ അനുവദിച്ച് നല്‍കുന്നത്. ട്യൂഷന്‍ ഫീസ്, താമസം, മറ്റ് പഠന ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും പല രാജ്യങ്ങളും നല്‍കി വരുന്നുണ്ട്. ഐ.എല്‍.ടി.എസ്, ടോഫല്‍ പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയാണ് പല ആനുകൂല്യങ്ങളും പരിഗണിക്കപ്പെടുന്നത്.

   

അത്തരത്തില്‍ പോപ്പുലര്‍ സ്റ്റഡി ഡെസ്റ്റിനേഷനുകളായ യു.എസ്, യു.കെ, ചൈന, ആസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളില്‍ പഠനത്തിനായി ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

യു.കെ
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് ആന്റ് ഫെല്ലോഷിപ്പ്
https://cscuk.fcdo.gov.uk/scholarships-filter-search/

Chevening scholarship
https://www.chevening.org/apply/

വൈസ് ചാന്‍സിലേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്
https://www.cardiff.ac.uk/documents/2583247-vice-chancellors-international-scholarship-2024-terms-and-conditions

റോഡ്‌സ് സ്‌കോളര്‍ഷിപ്പ്
https://www.rhodeshouse.ox.ac.uk/scholarships/the-rhodes-scholarship/

ഇന്‍ലാക്‌സ് ശിവദാസനി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
https://www.inlaksfoundation.org/scholarships/

എറാസ്മസ് മുണ്ടസ്
https://suprabhaatham.com/study-abroad-lets-start-applying-for-the-erasmus-mundus-scholarship/

ഫെലിക്‌സ് സ്‌കോളര്‍ഷിപ്പ്
https://www.felixscholarship.org/how-to-apply.aspx

യു.എസ്
ഫുള്‍ബ്രൈറ്റ്- നെഹ്‌റു ഫെല്ലോഷിപ്പ്
https://www.usief.org.in/Fulbright-Nehru-Fellowships.aspx

ടാറ്റ സ്‌കോളര്‍ഷിപ്പ്

ടാറ്റ സ്‌കോളര്‍ഷിപ്പ്
https://www.tatatrusts.org/our-work/individual-grants-programme/education-grants

ചൈന
ചൈനീസ് ഗവണ്‍മെന്റ് ഫെല്ലോഷിപ്പ്
https://www.chinesescholarshipcouncil.com/

കാനഡ
യു.ബി.സി ലീഡര്‍ ഓഫ് റ്റുമാറോ അവാര്‍ഡ്
https://you.ubc.ca/financial-planning/scholarships-awards-international-students/international-scholars/

ആസ്‌ട്രേലിയ
ആസ്‌ട്രേലിയ അവാര്‍ഡ്‌സ് സ്‌കോളര്‍ഷിപ്പ്
https://www.dfat.gov.au/people-to-people/australia-awards/australia-awards-scholarships

ആസ്‌ട്രേലിയന്‍ എംബസി ഫുള്ളി ഫണ്ടഡ് സ്‌കോളര്‍ഷിപ്പ്

യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍ സ്‌കോളര്‍ഷിപ്പ്
https://scholarships.unimelb.edu.au/

അഡ്‌ലെയ്ഡ് സ്‌കോളര്‍ഷിപ്പ് ഇന്റര്‍നാഷണല്‍ (ASI)
https://scholarship-fellowship.com/adelaide-scholarships-international-asi-for-masters-doctoral-degree-students/


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.