2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിദേശ പഠനം യു.എസില്‍; എവിടെ പഠിക്കണമെന്ന് സംശയത്തിലാണോ? ഓരോ വിഷയങ്ങളിലും മികച്ച് നില്‍ക്കുന്ന യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാം

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന സ്വപ്‌നങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എസ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇതിനോടകം തങ്ങളുടെ യു.എസ് മോഹങ്ങളുമായി വിമാനം കയറിയത്.

ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികള്‍ക്കും, പഠന സമ്പ്രദായത്തിനും, ജോലി സാധ്യതകള്‍ക്കും പേരുകേട്ട നാടാണ് അമേരിക്ക. അതുകൊണ്ട് തന്നെയാണ് വിസ ലഭിക്കാനുള്ള കാലതാമസവും, കടുത്ത എമിഗ്രേഷന്‍ നിയമങ്ങളുമെല്ലാം നിലനില്‍ക്കുമ്പോഴും യു.എസിലേക്കുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റം വര്‍ധിക്കാന്‍ കാരണവും.

പക്ഷെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ സമ്പന്നമായ യു.എസില്‍ ഏത് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടണമെന്നത് ഒട്ടുമിക്ക എല്ലാ വിദ്യാര്‍ഥികളെയും കുഴക്കുന്ന ചോദ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച് 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയെടുത്താല്‍ അതില്‍ അഞ്ചില്‍ കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍ യു.എസില്‍ നിന്നായിരിക്കും. പക്ഷെ ഓരോ വിഷയങ്ങളും അടിസ്ഥാനമാക്കി ഏത് സ്ഥാപനമാണ് മികച്ചതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട 2024 ലെ ഏറ്റവും മികച്ച അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്. മികച്ച നാഷണല്‍ യൂണിവേഴ്‌സിറ്റികള്‍, നാഷണല്‍ ലിബറല്‍ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റികള്‍, നാഷണല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള മീകച്ച ഐവി ലീഗ് സ്‌കൂളുകള്‍, എഞ്ചിനീയറിങ് പ്രോഗ്രാമുകള്‍, ബിസനസ് പ്രോഗ്രാമുകള്‍ എന്നിവയിലൊക്കെ മികവ് പുലര്‍ത്തിയ സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

2024ലെ മികച്ച യു.എസ് കോളജുകള്‍
നാഷണല്‍ യൂണിവേഴ്‌സിറ്റികള്‍

  1. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി
  2. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
  3. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി &
    സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി

മികച്ച നാഷണല്‍ ലിബറല്‍ ആര്‍ട്‌സ് കോളജുകള്‍

  1. വില്യംസ് കോളജ്
    2. ആംഹെര്‍സ്റ്റ് കോളജ്
    3. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവല്‍ അക്കാദമി

മികച്ച ഐവി ലീഗ് സ്‌കൂളുകള്‍: നാഷണല്‍ യൂണിവേഴ്‌സിറ്റികള്‍

  1. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി
  2. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
  3. യേല്‍ യൂണിവേഴ്‌സിറ്റി
  4. യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ
  5. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി

മികച്ച എഞ്ചിനീയറിങ് യു.ജി പ്രോഗ്രാമുകള്‍

  1. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
  2. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി
  3. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി& യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ (ബെര്‍ക്കിലി)

മികച്ച യു.ജി ബിസിനസ് പ്രോഗ്രാമുകള്‍

  1. യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ
  2. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
  3. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ (ബെര്‍ക്കിലി)
  4. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍
  5. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി& യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്

മികച്ച ബിസിനസ് പ്ലസ് സ്‌കൂളുകള്‍

  1. മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി
  2. മാര്‍ക്വറ്റേ യൂണിവേഴ്‌സിറ്റി
  3. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡ
  4. യൂണിവേഴ്‌സിറ്റി ഓഫ് ലോവ
  5. ലോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.