2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ പഠനമാണോ ലക്ഷ്യം? കാനഡയിലെ ഏറ്റവും മികച്ച 25 സര്‍വ്വകലാശാലകള്‍ ഏതെന്നറിയാം

വിദേശ പഠനമാണോ ലക്ഷ്യം? കാനഡയിലെ ഏറ്റവും മികച്ച 25 സര്‍വ്വകലാശാലകള്‍ ഏതെന്നറിയാം

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. പഠനത്തിനും ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഇതിനോടകം കാനഡയിലേക്ക് വിമാനം കയറിയിട്ടുള്ളത്. മെച്ചപ്പെട്ട ജീവിത സാഹചര്യവും, കുടിയേറ്റ സൗഹൃദ അന്തരീക്ഷവുമൊക്കെയാണ് കാനഡയെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്ന ഘടകം. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയുമായുണ്ടായ നയതന്ത്ര പ്രതിസന്ധി കുടിയേറ്റത്തില്‍ ചില പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഒരിടവേളക്ക് ശേഷം വീണ്ടും കാനഡ കുടിയേറ്റം സജീവമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഏത് വിദേശ രാജ്യത്തെയും പോലെ കാനഡയിലും ഉപരിപഠനത്തിനായി ശ്രമിക്കുമ്പോള്‍ ഏറ്റവും മികച്ച സ്ഥാപനം തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ രീതിയും, പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള പഠന സമ്പ്രദായവും, ഉയര്‍ന്ന ജോലി സാധ്യതയുമൊക്കെയാണ് അതിനൊരു പ്രധാന കാരണം.

ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2024 ലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പ്രകാരം ടൊറൊന്റോ യൂണിവേഴ്‌സിറ്റിയാണ് കാനഡയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുത്തിരിക്കുന്നത്.

   

ടൊറന്റോ യൂണിവേഴ്‌സിറ്റി
1827ല്‍ സ്ഥാപിതമായ ടൊറന്റോ യൂണിവേഴ്‌സിറ്റി ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. 700 ഓളം യു.ജി ഡിപ്പാര്‍ട്ട്‌മെന്റുകളും, 200 ലധികം പി.ജി കോഴ്‌സുകളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 60,000 ലധികം വിദ്യാര്‍ഥികള്‍ ടൊറന്റോ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. പത്തോളം നോബല്‍ ജേതാക്കളെയും, അഞ്ച് കനേഡിയന്‍ പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്ത യൂണിവേഴ്‌സിറ്റി കൂടിയാണിത്.

കാനഡയിലെ ഏറ്റവും മികച്ച 25 യൂണിവേഴ്‌സിറ്റികള്‍

  1. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ
  2. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
  3. മക്ഗില്‍ യൂണിവേഴ്‌സിറ്റി
  4. മക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി
  5. യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട
  6. യൂണിവേഴ്‌സിറ്റി ഡെ മോണ്‍ട്രിയാല്‍
  7. യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂ
  8. യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ
  9. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറി
  10. വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി
  11. യൂണിവേഴ്‌സിറ്റി ലാവല്‍
  12. ക്വീന്‍സ് യൂണിവേഴ്‌സിറ്റി
  13. സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റി
  14. ഡല്‍ഹൗസി യൂണിവേഴ്‌സിറ്റി
  15. യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബ
  16. യൂണിവേഴ്‌സിറ്റി ഓഫ് സസ്‌കാച്ച് വെന്‍
  17. യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ
  18. യോര്‍ക്ക് യൂണിവേഴ്‌സിറ്റി
  19. യൂണിവേഴ്‌സിറ്റി ഓഫ് ഗോല്‍ഫ്
  20. യൂണിവേഴ്‌സിറ്റി ഡെ ക്യൂബക്
  21. കാള്‍ട്ടണ്‍ യൂണിവേഴ്‌സിറ്റി
  22. കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റി
  23. മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഫൗണ്ട്‌ലാന്റ്
  24. യൂണിവേഴ്‌സിറ്റി ഓഫ് വിന്‍ഡ്‌സര്‍
  25. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബേണ്‍സ് വിക്ക്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.