2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹിജാബ് ധരിച്ചവർ സ്‌കൂളിലേക്കല്ല, മദ്രസയിലേക്കാണ് പോകേണ്ടത്: ബിജെപി എംപി

ബംഗളരു: ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ മദ്രസയിലാണ്, സ്‌കൂളിലേക്കല്ല പോകേണ്ടതെന്ന് കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ. എല്ലാവരും സ്‌കൂളിൽ വരുന്നത് നല്ല ജോലി നേടാനുള്ള വിദ്യാഭ്യാസം നേടാനാണ്. എന്നാൽ, ഈ കുട്ടികൾ ഹിജാബ് ധരിക്കാൻ വേണ്ടിയാണ് സ്‌കൂളിൽ വരുന്നതെന്നും സിംഹ വിമർശിച്ചു.

നിങ്ങളുടെ വികാരങ്ങൾ മാനിച്ചാണ് സർക്കാർ മദ്രസകൾക്കായി പ്രത്യേക ഫണ്ട് അനുവദിച്ചത്. നിങ്ങൾ അങ്ങോട്ടു പോകൂ-പ്രതാപ് സിംഹ പറഞ്ഞു. വിദ്യാർത്ഥിനികളെ പിന്തുണച്ച കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും പ്രതാപ് സിംഹ വിമർശിച്ചു. സിദ്ധരാമയ്യയ്ക്ക് ‘സിദ്ധറഹീമയ്യ’ ആകാവുന്നതാണെന്ന് എംപി ആക്ഷേപിച്ചു.

സ്‌കൂളിലും കോളജിലും യൂനിഫോം നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്.  കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള കുന്ദാപുര ഗവൺമെൻറ് പിയു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥിനികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.