2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സ്‌കോളർഷിപ്പ് നിർത്തലാക്കിയതിനെതിരേ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം; അറസ്റ്റിലായവരെ മോചിപ്പിക്കാനായി ഇ.ടി മുഹമ്മദ് ബഷീർ പൊലിസ് സ്റ്റേഷനിൽ

ന്യൂഡൽഹി: മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം. ഡൽഹി ശാസ്ത്രി ഭവനിലേക്കാണ് വിവിധ വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ സംയുക്ത പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

അറസ്റ്റ് ചെയ്യപ്പെട്ട എം.എസ്.എഫ് പ്രവർത്തകരായ ആഷിഖ് റസൂൽ, മുഹമ്മദ് മുഹ്‌സിൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും വിട്ടയക്കണമെന്ന ആവശ്യവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഡൽഹി മന്ദിർ മാർഗ് പോലിസ് സ്റ്റേഷൻ സന്ദർശിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, ഡൽഹി സ്റ്റേറ്റ് കമ്മിറ്റി ട്രെഷറർ അസ്ഹറുദ്ധീൻ. പി എന്നിവർ അനുഗമിച്ചു. വിദ്യാർത്ഥികളെ ഉടനെ വിട്ടയക്കുമെന്ന് പോലിസ് എം.പിക്ക് ഉറപ്പുനൽകിയതോടെയാണ് ഇ.ടി പൊലിസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത്.

JNU, JMI students protest over discontinuation of Maulana Azad National Fellowship


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.