2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇനി കുട്ടികള്‍ വീട്ടിലിരുന്നാല്‍ മതി; പകരം റോബോട്ട് സ്‌കൂളില്‍ പോകും, പദ്ധതി ജപ്പാനില്‍

സ്‌കൂളില്‍ പോകാന്‍ മടിയുളള രക്ഷകര്‍ത്താക്കളുള്ള രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്ത ജപ്പാനില്‍ നിന്നും വരുന്നുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍, പകരം റോബോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൂളില്‍ ഹാജരാവുകയും, അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള സംവിധാനം ആവിഷ്‌ക്കരിക്കാനാണ് പടിഞ്ഞാറന്‍ ജപ്പാനിലെ കുമാമോട്ടോ എന്ന നഗരത്തില ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്.സ്‌കൂളില്‍ പോകാന്‍ വിമുഖത കാണിക്കുന്ന കുട്ടികള്‍ക്ക് ഒരു പഠനസഹായിയെന്ന നിലയിലും സ്‌കൂളുമായുള്ള അവരുടെ അപരിചിതത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ മാസത്തോടെ ഇത് ക്ലാസ് മുറികളില്‍ അവതരിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.മൈക്രോഫോണും സ്പീക്കറും ക്യാമറയും ഘടിപ്പിച്ച റോബോട്ടിനെ കുട്ടിക്ക് വീട്ടിലിരുന്ന് നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടിക്ക് അവതരിപ്പിക്കാനുളള കാര്യങ്ങളെല്ലാം റോബോട്ട് മുഖാനന്തരം കുട്ടിക്ക് ക്ലാസില്‍ അവതരിപ്പിക്കാന്‍ സാധിക്കും.സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് തടയുകയാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം.കോവിഡ് 19ന് ശേഷം ജപ്പാനില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള സംരംഭം രാജ്യത്ത് ഇതാദ്യമാണെന്നാണ് കുമാമോട്ടോ മുനിസിപ്പല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നത്. ക്ലാസില്‍ ഹാജരാകാനാകാത്ത കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന റോബോട്ടുകളെ കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ നിയന്ത്രിക്കാന്‍ കഴിയും. ഇത് ക്ലാസുകളിലും സഹപാഠികളുമായുള്ള ചര്‍ച്ചകളിലും പങ്കെടുക്കാന്‍ അവരെ അനുവദിക്കുമെന്ന് കുമാമോട്ടോ മുനിസിപ്പല്‍ വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു.

Content Highlights:Students in Japan will be able to send a robot to school in their place


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.