പോളിടെക്‌നിക് ലെക്ച്ചറര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷ വിവാദത്തില്‍. പി.എസ്.സി പഠന സഹായികളില്‍ നിന്നാണ് ചോദ്യ പേപ്പര്‍ തയ്യാറാക്കിയതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. പി.എസ്.സി പഠനത്തിനായി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന പഠന ആപ്പുകളില്‍ നിന്ന് നേരിട്ട് ചോദ്യങ്ങള്‍ പകര്‍ത്തിയതാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
ജൂലൈ 25ന് നടത്തിയ പോളിടെക്‌നിക് ലെക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പരീക്ഷക്കെതിരെയാണ് ആക്ഷേപമുയരുന്നത്. പരീക്ഷയിലെ ആദ്യ ചോദ്യം തന്നെ എഡ്യൂവേവ് എന്ന ആപ്പില്‍ നിന്നുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തമായിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് പുറമെ ഓപ്ഷനായി നല്‍കിയ ഉത്തരങ്ങളും വിവിധ ആപ്പുകളില്‍ നിന്ന് കോപ്പിയടിച്ചതാണെന്നു അവര്‍ പറഞ്ഞു. 100 ചോദ്യങ്ങളില്‍ പകുതിയും പഠന സഹായികളില്‍ നിന്നാണ്.
Comments are closed for this post.