കോട്ടയം: ഫ്‌ളാറ്റിന്റെ 12ാം നിലയില്‍നിന്നും വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. യു.എസിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ(15) ആണ് മരിച്ചത്. 10 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പൊലിസില്‍ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലിസെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Comments are closed for this post.