തൃശൂര്‍: വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പാമ്പുകടിച്ചു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥി കുമരനെല്ലൂര്‍ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്.
അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
രാവിലെ 9.45ന് സ്‌കൂള്‍ വളപ്പിലേക്കു ബസില്‍ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്.
Comments are closed for this post.