യൂറോപ്പിലും, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലുമൊക്കെ സ്റ്റുഡന്‍സ് വിസയില്‍ തങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ കാത്ത് നിരവധി തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്.വേനലവധി പ്രമാണിച്ച് വരുന്ന ഒഴിവുകളിലേക്ക് മികച്ച ശമ്പളം ലഭിക്കുന്ന തൊഴിലുകളാണ് സ്റ്റുഡന്റ് വിസക്കാര്‍ക്ക് ലഭിക്കുന്നത്.യു.എ.സില്‍ വേനലവധി എത്തുന്നത് പ്രമാണിച്ച് ധാരാളം തൊഴില്‍ ഒഴിവുകള്‍ വരുന്നതാണ്. അതൊക്കെ മികച്ച ശമ്പളത്തില്‍ വിദേശ വിദ്യാര്‍ത്ഥികളാണ് സാധാരണഗതിയില്‍ ഫില്‍ ചെയ്യുന്നത്.സാധാരണ ഇത്തരം ദിവസവേതനത്തിന് ലഭിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ശമ്പളമാണ് വേനലവിധക്കാലത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്.
ഏതാണ്ട് എല്ലാ മേഖലയിലേക്കും ഈ വേനലവധിക്ക് തൊഴില്‍ ചെയ്യുന്നവരെ ആവശ്യം വരും. റീട്ടെയ്ല്‍ മേഖല, ക്യാമ്പ് കൗണ്‍സിലേഴ്‌സ്, ലൈഫ് ഗാര്‍ഡുകള്‍, ക്യാമ്പ് കൗണ്‍സിലര്‍മാര്‍ എന്നീ മേഖലയിലേക്കെല്ലാം വലിയ തോതില്‍ തൊഴില്‍ ചെയ്യുന്നവരെ ആവശ്യമായി വരും. മണിക്കൂറില്‍ പതിനഞ്ച് ഡോളര്‍ വരെയാണ് ശരാശരി വേനല്‍ക്കാലത്ത് ദിവസത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളം. ഏപ്രില്‍ മാസത്തില്‍ 10 മില്യണോളം തൊഴില്‍ അവസരങ്ങളാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. ഇത്തവണ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ചില സംസ്ഥാനങ്ങളില്‍ കൗമാരപ്രായക്കാരായവര്‍ക്ക് ഓവര്‍ ടൈം പണിയെടുക്കാന്‍ അവകാശമുണ്ട്. ഇത് സ്റ്റുഡന്റ്‌സ് വിസക്കാര്‍ക്ക് പ്രയോജനം ചെയ്യും.
Comments are closed for this post.