കെ.എഫ്.സിയില്‍ നിന്നു രുചിയുള്ള ഭക്ഷണം കഴിക്കാന്‍ നമുക്കെല്ലാം ഏറെ ഇഷ്ടമാണ്. ഈ 27കാരനായ സൗത്ത് ആഫ്രിക്കന്‍ വിദ്യാര്‍ഥിയുടെ കാര്യവും അങ്ങനെത്തന്നെ. പുറത്ത് പൊയി കെ.എഫ്.സി വാങ്ങുന്നതിന് പകരം, അവനൊരു കിറുക്കന്‍ വഴി കണ്ടെത്തി. കാശ് ചെലവാക്കാതെ എങ്ങനെ കെ.എഫ്.സി കഴിക്കാമെന്നതായിരുന്നു അത്. ഫുഡ് ഇന്‍സ്‌പെക്ടറെന്ന വ്യാജേന കയറിച്ചെന്ന് ഇയാള്‍ സൗജന്യമായി ഒരു വര്‍ഷക്കാലം ചിക്കന്‍ തട്ടി.
കെനിയന്‍ മാധ്യമപ്രവര്‍ത്തകനായ ടെഡ്ഡി യൂജീന്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്. അയാളുടെ പേര് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. സൗത്ത് ആഫ്രിക്കയിലെ ക്വാസുലു-നാറ്റല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആണെന്നാണ് വിവരം.
South African man arrested for eating at KFC free for a year by saying head office sent him to taste if they are up to standard. pic.twitter.com/1V4eD7IR2i
— The African Voice (@teddyeugene) May 12, 2019
അയാള്‍ പലപ്പോഴായി സ്യൂട്ട് ധരിച്ച് കൊണ്ട് ലിമോയില്‍ കെ.എഫ്.സിയില്‍ എത്താറുണ്ടായിരുന്നു. ആത്മവിശ്വാസത്തോടുകൂടി, ഞാന്‍ കെ.എഫ്.സി ഹെഡ് ക്വാര്‍ട്ടെഴ്‌സില്‍ നിന്നു ഭക്ഷണത്തിന്റെ നിലവാരവും അതിന്റെ ഗുണവും പരിശോധിക്കാനാണ് എത്തുന്നതെന്നാണ് അയാള്‍ അവകാശപ്പെടാറുള്ളത്. പിന്നീട് അയാള്‍ അടുക്കള സന്ദര്‍ശിക്കുകയും സൗജന്യമായി ഭക്ഷണം ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ അയാള്‍ സൗത്ത് ആഫ്രിക്കയിലെ കെ.എഫ്.സിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി നൂറോളം തവണ ഭക്ഷണം കഴിക്കുകയും ചെ്തിട്ടുണ്ട്.
ട്വീറ്റിനു കീഴില്‍ നിരവധി പേരാണ് കമന്റുകളും പരിഹാസവുമായി രംഗത്തെത്തിയത്. ഇതുവരെ, 21,000 റീട്വീറ്റും 48,000 ലൈക്കുമാണ് പോസ്റ്റിന് കിട്ടിയത്. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പലരും അയാളെ പ്രതിഭാശാലിയെന്നാണ് വിളിക്കുന്നത്. ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ അയാളെ ‘ലെജന്റ്’ എന്ന് നാമവിശേഷണം നല്‍കി. ചിലരാകട്ടെ, ഇതൊരു അപമര്യാദാ പ്രവര്‍ത്തനമായി കാണുന്നു.
Comments are closed for this post.