തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയും കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനും അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശി അദിത് 23, കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിളവൂര്‍ക്കല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് പ്ലസ് ടു ലവല്‍ പരീക്ഷയിലാണ് ബുധനാഴ്ച നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തി അദിത് പരീക്ഷയെഴുതാനെത്തിയത്. മിഥുന്‍ എന്ന വിദ്യാര്‍ഥിക്ക് പകരക്കാരനായാണ് ഇയാള്‍ എത്തിയത്.
ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ആള്‍മാറാട്ടം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ തടഞ്ഞ് വച്ച് മംഗലപുരം പൊലിസിനു കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments are closed for this post.