2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാറില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമം; അമ്മയുടെ കണ്‍മുന്നില്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍(16) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ 7.45നാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്‌ക്കൊപ്പം കാറില്‍ വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ്അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. സ്‌കൂള്‍ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കുട്ടി ട്രാക്ക് മുറിച്ചുകടന്നുവെങ്കിലും ബാഗ് ട്രെയിനില്‍ കുരുങ്ങിയതാണ് അപകടമുണ്ടാക്കിയതെന്നാണു കരുതുന്നത്. കുട്ടിയെ ഉടന്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.