കാസർഗോഡ്: കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. കാസർകോട് പേരാൽ കണ്ണൂർ സ്വദേശി പരേതനായ അബ്ദുള്ളയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. പൊലിസ് പിന്തുടരുന്നതിടെയാണ് കാർ മറിഞ്ഞ് വിദ്യാർഥിക്ക് പരിക്കേറ്റത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പൊലിസിനെ കണ്ട് വിദ്യാർഥി കാർ നിർത്താതെ പോവുകയായിരുന്നു. ഇതോടെ കാറിനെ പൊലിസ് വാഹനം പിന്തുടർന്നു. അമിതവേഗത്തിൽ പൊലിസ് കാർ പിന്തുടർന്നതോടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തിൽ, കുമ്പള പൊലിസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അംഗടിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു ഫർഹാസ്.
Comments are closed for this post.