2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദ്യാര്‍ഥി കണ്‍സെഷന്‍: സ്വക്യാര്യ ബസുകളില്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം

വിദ്യാര്‍ഥി കണ്‍സെഷന്‍: സ്വക്യാര്യ ബസുകളില്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം

കൊച്ചി: വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സ്വകാര്യ ബസുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടറുടെ നിര്‍ദേശം. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ഥികള്‍ക്ക് ബസ് നിരക്കില്‍ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും ബന്ധപ്പെട്ട അതോറിറ്റികള്‍ സമയം രേഖപ്പെടുത്തിയ കണ്‍സെഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് ഇളവ് അനുവദിക്കുക. വിദ്യാര്‍ഥികള്‍ വരിയായി നിന്ന് ബസുകളില്‍ കയറണം. വാതില്‍ അടക്കാതെ ബെല്ല് അടിക്കരുത്. കണ്‍സഷന്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കണം. ബസ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ടി.ഒ മാരായ ജി. അനന്തകൃഷ്ണന്‍, പി.എം ഷബീര്‍, എസ്.പി. സ്വപ്ന, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.ബി.ടി.എ (കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) പ്രതിനിധികള്‍, കോളജ് അധികൃതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.