ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ കുലുക്കമാണ് അനുഭവപ്പെട്ടത്. നേപ്പാളില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയിലും പരിസരത്തും ഭൂചലനം അനുഭവപ്പെട്ടത്.
പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഉച്ചയ്ക്ക് 2.25നാണ് നേപ്പാളില്‍ ആദ്യചലനം ആവശ്യപ്പെട്ടത്. ഉച്ച തിരിഞ്ഞ് 2.53നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കാം.
Earthquake of Magnitude:6.2, Occurred on 03-10-2023, 14:51:04 IST, Lat: 29.39 & Long: 81.23, Depth: 5 Km ,Location:Nepal for more information Download the BhooKamp App https://t.co/rBpZF2ctJG @ndmaindia @KirenRijiju @Indiametdept @Dr_Mishra1966 @Ravi_MoES pic.twitter.com/tOduckF0B9
— National Center for Seismology (@NCS_Earthquake) October 3, 2023
Comments are closed for this post.