ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം 30സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചകഴിഞ്ഞ് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ലക്‌നൗവിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments are closed for this post.