ബംഗളൂരു: ബംഗളൂരുവിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നതിനാലാണിത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ നിയന്ത്രണം നിലവില്‍ വരും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരാണ് ബംഗളൂരുവിലെ 60 ശതമാനം കൊവിഡ് രോഗികളും. ഇതിനാലാണ് പുറത്ത്‌നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്ക് നിര്‍ബന്ധമാക്കിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു. ബംഗളൂരവില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരിലാണ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍. രോഗികള്‍ ക്വാറന്റീന്‍കാലത്ത് മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments are closed for this post.