2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവാചക നിന്ദകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: എസ്.വൈ.എസ്

കോഴിക്കോട്: മാനവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച, മുസ്ലിം സമൂഹത്തിന്റെ ജീവനായ പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ പരസ്യമായി അധിക്ഷേപിക്കാനും ഇകഴ്ത്തി കാണിക്കാനും ധാര്‍ഷ്ട്യം കാണിച്ച രാജ്യം ഭരിക്കുന്ന ദേശീയ രാഷ്ട്രീയകക്ഷിയുടെ ഔദ്യോഗിക വക്താവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്രഷ്ടാവായ അല്ലാഹുവിന്റെ സന്ദേശം ലോകത്തിന് കൈമാറാന്‍ നിയോഗിക്കപ്പെട്ട ദൂതനാണ് മുഹമ്മദ് നബി(സ). ഇതര മതസ്ഥരുടെ ആരാധ്യരെ അധിക്ഷേപിക്കരുതെന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യെ നിന്ദിക്കുന്നത് യാതൊരു തരത്തിലും നീതീകരിക്കാനാവില്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.