തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ മൂന്നു വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം നായ ചത്തിരുന്നു. കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നായയുടെ ജഡം ആദ്യം നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു. പിന്നീട് ബന്ധുക്കള്‍ നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജഡം പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാത്ത തുടരുകയാണ്. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയവര്‍ക്കും ആവശ്യമായ വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments are closed for this post.