കണ്ണൂര്‍/കൊല്ലം: കണ്ണൂരിലും കൊല്ലത്തും വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ജാന്‍വി എന്ന മൂന്നാം ക്ലാസുകാരിക്കും കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിലിനുമാണ് പരുക്കേറ്റത്. മുഴപ്പിലങ്ങാട് ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം ഉണ്ടായത്.
മൂന്നു നായക്കളാണ് കുട്ടിയെ ആക്രമിച്ചത്. കയ്യിലും കാലിലും നിരവധി പരുക്കേറ്റ ജാന്‍വിയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കാട് റയില്‍വേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കള്‍ കുട്ടിയെ അക്രമിച്ചത്.
കൊല്ലത്തെ ചാത്തിനാംകുളം എം.എസ്.എം ഹൈസ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് വിട്ടുപുറത്തേക്കു പോകുമ്പോള്‍ തെരുവുനായ കുട്ടികളുടെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. രണ്ടിന്റെയും സി.സി. ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Comments are closed for this post.