കോട്ടയം: കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടുകൂടിയാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടത്.
തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും സമാനമായ രീതിയില്‍ ശബ്ദം കേട്ടിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താനിരിക്കേയാണ് വീണ്ടും പ്രദേശത്ത് മുഴക്കം അനുഭവപ്പെട്ടത്.
Comments are closed for this post.