2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുഹമ്മദിന്റെ കഥ പറഞ്ഞ മുസാഫിറിന്​ വരയാദരം

കൊച്ചി: അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ദയനീയാവസ്ഥ ലോകത്തിന്​ മുന്നിൽ അവതരിപ്പിച്ച മുസാഫിറിന്​ വരയിലൂടെ ആദരമൊരുക്കി ശ്രീ ഉസ്മാൻ ഇരുമ്പുഴി നേതൃത്ത്വം നൽകുന്ന കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരള. എസ്‌.എം.എ എന്ന അപൂർവ്വരോഗം ബാധിച്ച്​ ചികിത്സക്ക്​ സോൾജെൻസ്മ മരുന്നിനായി 18 കോടി രൂപയാണ്​ ലോകമെങ്ങുമുള്ള മലയാളികൾ ബാങ്ക്​ അക്കൗണ്ടിൽ നിറച്ചുനൽകിയത്​. ലോകത്തെ ഏറ്റവും വില കൂടിയ ആ മരുന്നിന്‌ വേണ്ടിയുള്ള അഭ്യർഥനകൾക്ക്‌ പ്രതീക്ഷിച്ച ഫലം കാണാതെ വന്നപ്പോഴാണ്‌, ജനകീയ കമ്മറ്റി രൂപീകരിച്ചതും​ നാട്ടുകാരനും റേഡിയോ അവതാരകനുമായ മുസാഫിറിന്റെ വീഡിയോ പുറത്ത്‌ വന്നതും. അത്​ വൈറലായതോടെ, മിനുട്ടുകൾക്കകം തന്നെ ലക്ഷങ്ങൾ അക്കൗണ്ടിലേക്ക്‌ വന്നുതുടങ്ങി. ഒരാഴ്ചക്കകമാണ്‌ 18 കോടി പിരിഞ്ഞു കിട്ടിയത്‌. അതിലൂടെ പുതുജീവിതത്തിലേക്കുള്ള ചികിത്​സയിലാണ്​ ഒന്നര വയസ്സുകാരൻ മുഹമ്മദ്​.

കണ്ണൂർ റെഡ്​ എഫ്​.എമ്മിലെ റേഡിയോ അവതാരകനായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്​റ്റും കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരളയിലെ അംഗവുമാണ്‌. സഗീർ,രജീന്ദ്രകുമാർ ,ബഷീർ കിഴിശ്ശേരി,സിഗ്നി, മധൂസ്, ജയരാജ് TG, നൗഷാദ് വെള്ളലശ്ശേരി ,Dr.റൗഫ് വണ്ടൂർ ,നിഷാന്ത് ഷാ, ഹരീഷ് മോഹൻ., Dr.സുനിൽ മുത്തേടം ,ഹസ്സൻ കൊട്ടേപ്പറമ്പിൽ, പ്രിൻസ്, പഴവീട് ശ്രീ, റെജി സെബാസ്റ്റ്യൻ, ജീസ് p പോൾ, ഷാനവാസ്‌ മുടിക്കൽ, ബിപിൻ, ജോഷി ജോസ് , വിനു നായർ, ബുഖാരി ധർമ്ഗിരി, ജിൻസൺ, വൈശാഖ്.ബാലചന്ദ്രൻ ഇടുക്കി തുടങ്ങി കേരളത്തിലെ പ്രഗൽഭരായ കാർട്ടൂണിസ്​റ്റുകൾ മുസാഫിറിന്റെ കാരിക്കേച്ചറുകൾ തീർത്തു. അവ പ്രദർശിപ്പിച്ച ബ്ലോഗ്​ പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര ​ ഉദ്ഘാടനം ചെയ്തു. 25ഓളം ചിത്രങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്. ഓൺലൈനിൽ പ്രദർശനം കാണാനുള്ള ലിങ്ക്‌: http://cartoonclubofkerala.blogspot.com/


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.