
മുംബൈ: ചരിത്രനേട്ടംകുറിച്ച ഓഹരി വിപണിയില്‍ രണ്ടാംദിവസവും നഷ്ടം. സെന്‍സെക്സ് 257 പോയന്റ് നഷ്ടത്തില്‍ 43,099.91ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 12,621ലുമാണ് വ്യാപാരം ആരംഭിച്ചത്.
565 ഓഹരികള്‍ ഇന്ന് മുന്നേറി, 479 ഓഹരികള്‍ ഇടിഞ്ഞു, 63 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടൈറ്റാന്‍, ഇന്‍ഫോസിസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.
ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ഓഹരി വില ഇന്ന് 11 ശതമാനം ഉയര്‍ന്നു. ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള അപൂര്‍വ എന്റര്‍പ്രൈസസ് നവംബര്‍ 12 ന് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി കമ്പനിയുടെ 1.1 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ രൂപ ഇന്ന് ഡോളറിന് എതിരെ 74.652 എന്ന നിലയിലെത്തി.