
മുംബൈ: തിങ്കളാഴ്ച്ചത്തെ തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. ബി.എസ്.ഇ സെന്‍സെക്സ് സൂചിക 250 പോയിന്റ് ഉയര്‍ന്ന് 50,000 നിലയില്‍ തിരിച്ചെത്തി. എന്‍.എസ്.ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,750 നിലയിലേക്കും കടന്നുവന്നു.
എന്‍എസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് തുടരുന്നത്. നിഫ്റ്റി റിയല്‍റ്റി സൂചിക 1.94 ശതമാനവും ലോഹ സൂചിക 1.79 ശതമാനവും നേട്ടം തുടക്കത്തിലെ കുറിച്ചത് കാണാം. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഐഎക്സ് സൂചിക 2 ശതമാനം ഇടറി 25 പോയിന്റില്ത്താഴെ പിന്‍വാങ്ങി.
ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, ഐഒസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.