കുവൈത്ത് സിറ്റി : കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ സിവിൽ ഐഡി കാർഡ് വിതരണം വേഗത്തിലാക്കാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടപടികൾ ആരംഭിച്ചു .അതോറിറ്റി ജനറൽ മാനേജർ മൻസൂർ അൽ-മുതിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണിത്. പരമാവധി മൂന്നുപ്രവർത്തി ദിവസങ്ങൾക്കകം തന്നെ സിവിൽ ഐഡി ലഭ്യമാക്കാൻ കഴിയുന്ന ഈ പദ്ധതി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും.പ്രതി ദിനം ഇരുപതിനായിരത്തോളം സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
നേരെത്തെ, വിതരണത്തിന് തെയ്യാറായ രണ്ടു ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ ആളുകൾ സ്വീകരിക്കാത്തത് കാരണം മെഷീനിൽ കെട്ടിക്കിടക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു. സിവിൽ ഐ.ഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ
അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
Comments are closed for this post.