2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ശശികല; പ്രഖ്യാപനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

ചെന്നൈ: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി.കെ ശശികല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ശശികലയുടെ അപ്രതീക്ഷിത നീക്കം.

‘ജയ ജീവിച്ചിരിക്കുമ്പോള്‍ പോലും ഞാന്‍ അധികാരത്തിനോ സ്ഥാനത്തിനോ പിന്നാലെ പോയിട്ടില്ല. അവര്‍ മരിച്ചതിനുശേഷവും അത് ചെയ്യില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ സുവര്‍ണ്ണ ഭരണം തുടരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു’- ശശികല പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഡി.എം.കെയെ തറപറ്റിച്ചു അണ്ണാഡി.എം.കെ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഫെബ്രുവരിയിലാണ് ചെന്നൈയില്‍ തിരികെയെത്തിയത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ശശികല അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.