തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. സ്ഥിരപ്പെടുത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. അതോടൊപ്പം നിരവധി തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
അതേസമയം ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ല. ഇന്നത്തെ മന്ത്രിസഭയില്‍ വന്ന സ്ഥിരപ്പെടുത്തല്‍ ഫയല്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല.
10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. കൂട്ടസ്ഥിരപ്പെടുത്തലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്നോട്ടുപോയത്. പക്ഷേ ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്‌കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശിപാര്‍ശകള്‍ ഇന്ന് പരിഗണിച്ചില്ല.
Comments are closed for this post.